Skip to main content

മെഗാ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ഇന്ന്(മാര്‍ച്ച് 24)

ശക്തികുളങ്ങര ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന്(മാര്‍ച്ച് 24) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെ കാവനാട് കോര്‍പ്പറേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ കോവിഡ് പ്രതിരോധ മെഗാ കുത്തിവെപ്പ് ക്യാമ്പ് നടത്തും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സൗകര്യം ക്യാമ്പിലുണ്ട്. 1000 പേര്‍ക്ക് കുത്തിവെപ്പ് നല്‍കും. 60 വയസിന് മുകളില്‍ ഉള്ളവര്‍ക്കും 45-59 വയസിന് ഇടയിലുള്ള പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്കരോഗം, കരള്‍ രോഗം, ഹൃദ്രോഗം, ശ്വാസകോശ രോഗം, കാന്‍സര്‍  തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് ക്യാമ്പ്. രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. ആധാര്‍/ഫോട്ടോ പതിച്ച ഏതെങ്കിലും ഐഡി കാര്‍ഡും മൊബൈല്‍ ഫോണും ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.733/2021)

 

date