Skip to main content

മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് ഇന്ന്(മാര്‍ച്ച് 24) മുതല്‍

മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബ് ഇന്ന്(മാര്‍ച്ച് 24) മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അഞ്ചു കേന്ദ്രങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് മൊബൈല്‍ ലാബിലെത്തിച്ച് പരിശോധന നടത്തി 24 മണിക്കൂറിനകം ഫലം ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇന്ന്(മാര്‍ച്ച് 24) അഞ്ചല്‍, മൈനാഗപ്പള്ളി, ശൂരനാട് നോര്‍ത്ത്, പാലത്തറ, ഓച്ചിറ സി.എച്ച്.സി, 25 ന് തെക്കുംഭാഗം, കുളക്കട, ചവറ, നിലമേല്‍, കുളത്തൂപ്പുഴ സി.എച്ച്.സി, 26 ന് തൃക്കടവൂര്‍, നെടുമണ്‍കാവ്, വെളിനല്ലൂര്‍, പത്തനാപുരം സി.എച്ച്.സി, കുണ്ടറ താലൂക്ക് ആശുപത്രി, 27 ന് കലയ്‌ക്കോട് സി.എച്ച്.സി എന്നിവയുടെ പരിധിയില്‍ നിന്നാണ് സ്രവസാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുക.
(പി.ആര്‍.കെ നമ്പര്‍.734/2021)

 

date