Skip to main content

വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന്(മാര്‍ച്ച് 25)

ആരോഗ്യ വകുപ്പ്, ദേശീയ നാഗരാരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്വത്തില്‍ പള്ളിത്തോട്ടം, വലിയ കട, സെന്റ് ജോസഫ്  സ്‌കൂളില്‍  ഇന്ന്(മാര്‍ച്ച് 25) രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും.
കരള്‍ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, ശ്വാസ കോശ സംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ള 45 വയസു മുതല്‍ 59  വയസുവരെയുള്ളവര്‍ക്കു മെഡിക്കല്‍ രേഖകളോട് കൂടിയും 60  വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കുമാണ്  വാക്‌സിനേഷന്‍ നല്‍കുന്നത്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്. വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍  ഫോണ്‍ എന്നിവ കയ്യില്‍ കരുതണം.
(പി.ആര്‍.കെ നമ്പര്‍.748/2021)

date