Skip to main content

 കടാശ്വാസമായി 46.54 ലക്ഷം രൂപ അനുവദിച്ചു

സംസ്ഥാന കര്‍ഷക കടാശ്വാസകമ്മീഷന്‍ പുപ്പെടുവിച്ച അവാര്‍ഡുകള്‍പ്രകാരം  ജില്ലയിലെ സഹകരണ സംഘങ്ങള്‍, ബാങ്കുകളില്‍  നിന്നും കര്‍ഷകര്‍ എടുത്തിട്ടുളള വായ്പകള്‍ക്ക് കടാശ്വാസം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.  ജില്ലയിലെ വിവിധ  സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത 224 ഗുണഭോക്താക്കള്‍ക്കായി 46,54,828 രൂപ  അനുവദിച്ച ഉത്തരവായതായി സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍  അറിയിച്ചു.  കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും  വിലാസവും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. അത് ഗുണഭോക്താക്കള്‍ക്ക് പരശോധിച്ച് ഉറപ്പുവരുത്തണമെന്ന്   സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
 

date