കോവിഡ് 173, രോഗമുക്തി 155
ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 26) 173 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 155 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 171 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 36 പേര്‍ക്കാണ് രോഗബാധ. ഇരവിപുരം-അഞ്ച്, കിളികൊല്ലൂര്‍, വടക്കേവിള ഭാഗങ്ങളില്‍ മൂന്നുവീതവും രോഗബാധിതരാണുള്ളത്. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-12, പരവൂര്‍-ആറ്. ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചല്‍-ഒന്‍പത്, മയ്യനാട്-ആറ്, വെസ്റ്റ് കല്ലട, വെളിയം, തൃക്കോവില്‍വട്ടം, ഓച്ചിറ, പെരിനാട് ഭാഗങ്ങളില്‍ അഞ്ചുവീതവും നെടുമ്പന, കല്ലുവാതുക്കല്‍, ക്ലാപ്പന, ചിറക്കര പ്രദേശങ്ങളില്‍ നാലുവീതവും തൊടിയൂര്‍, തേവലക്കര, കടയ്ക്കല്‍, കുളക്കട, ചവറ, ചിതറ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
(പി.ആര്‍.കെ നമ്പര്‍.774/2021)
- Log in to post comments