Skip to main content

ഡി.എല്‍.എഡ് കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍

ഡി.എല്‍.എസ് കോഴ്‌സില്‍ പൂതക്കുളം ചെമ്പകശ്ശേരി ടി.ടി.ഐ യില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഒഴിവുള്ള നാല് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 30 ന് രാവിലെ 10.30 മുതല്‍ വിഭ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. താഴെപ്പറയുന്ന ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി എത്തണം.
സയന്‍സ് - ജനറല്‍-82 ശതമാനം, ഈഴവ-80.33 ശതമാനം, എല്‍.സി-71 ശതമാനം, എസ്.സി-68 ശതമാനം.
ഹ്യൂമാനിറ്റീസ് - ജനറല്‍-73.16 ശതമാനം, ഈഴവ-70 ശതമാനം, എസ്.സി-65.33 ശതമാനം, മുസ്ലീം-67.33 ശതമാനം, എല്‍.സി-68.75 ശതമാനം.
കൊമേഴ്‌സ് - ഈഴവ-71.18 ശതമാനം, മറ്റുള്ളവ-75.41 ശതമാനം.
(പി.ആര്‍.കെ നമ്പര്‍.777/2021)

 

date