Post Category
കൊല്ലം ബീച്ചിലും ഹരിത പ്രദര്‍ശനശാല
പൊതുതിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കണം എന്ന ഓര്‍മപ്പെടുത്തലുമായി ജില്ല ശുചിത്വമിഷന്‍. കൊല്ലം ബീച്ചില്‍ ഹരിത പ്രദര്‍ശനശാല ഒരുക്കിയാണ് സന്ദേശപ്രചാരണം. ഹരിത ചട്ടം എന്താണെന്നും എങ്ങനെ പാലിക്കണമെന്നും അറിവ് പകരും വിധമാണ് പ്രദര്‍ശനം സജ്ജമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാവുന്ന പ്രകൃതിസൗഹൃദ വസ്തുക്കള്‍, പ്രകൃതിക്ക് ദോഷം വരുത്തുന്നവ തുടങ്ങിയവയെ വേര്‍തിരിച്ച് ഒരുക്കിയിട്ടിയുണ്ട് ഇവിടെ.
പ്രദര്‍ശനശാലയുടെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി.എസ്. അനില്‍ നിര്‍വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജെ. രതീഷ്‌കുമാര്‍, പ്രോഗ്രാം ഓഫീസര്‍ ഷാനവാസ്, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.780/2021)
date
- Log in to post comments