കോവിഡ് 164, രോഗമുക്തി 214
ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 27) 164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 214 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 157 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 23 പേര്‍ക്കാണ് രോഗബാധ. ഇരവിപുരം-ആറ്, അയത്തില്‍, വടക്കേവിള ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-എട്ട്, പരവൂര്‍-ഏഴ്, പുനലൂര്‍-നാല്, കൊട്ടാരക്കര-മൂന്നു എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഇടമുളയ്ക്കല്‍-11, വിളക്കുടി-ഒന്‍പത്, ശൂരനാട് സൗത്ത്, ഇട്ടിവ ഭാഗങ്ങളില്‍ ഏഴുവീതവും അഞ്ചല്‍-അഞ്ച്, പട്ടാഴി വടക്കേക്കര, ഓച്ചിറ, ശാസ്താംകോട്ട ഭാഗങ്ങളില്‍ നാലുവീതവും കുന്നത്തൂര്‍, ഏരൂര്‍, മയ്യനാട്, പെരിനാട്, തൃക്കോവില്‍വട്ടം, കരവാളൂര്‍ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍.783/2021)
- Log in to post comments