Skip to main content

വിദ്യാര്‍ഥികള്‍ക്ക് കത്തെഴുത്ത് മത്സരം

വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. കൊവിഡ് 19 കാലത്തെ  അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ഏതെങ്കിലും കുടുംബാംഗത്തിന് എഴുതുന്ന ഒരു കത്താണ് മത്സര വിഷയം. മാര്‍ച്ച് 31ന് 15 വയസ് കവിയാത്തവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഇംഗ്ലീഷ്/മലയാളം/ഹിന്ദി തുടങ്ങി ഭരണഘടനയിലെ എട്ട് ഷെഡ്യൂളിലെ ഭാഷകളില്‍ 800 വാക്കുകളില്‍ കവിയാതെ കത്തുകള്‍ എഴുതാം. സര്‍ക്കിള്‍ / ദേശീയതലത്തില്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും.  കത്തുകള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ (ടെക്നിക്കല്‍), സി പി എം ജി കേരള സര്‍ക്കിള്‍ തിരുവനന്തപുരം എന്ന വിലാസത്തില്‍ ഏപ്രില്‍ അഞ്ചിനകം ലഭിക്കുന്ന വിധത്തില്‍ സ്പീഡ് പോസ്റ്റായി അയക്കണം. അപേക്ഷ ഫോറം പോസ്റ്റോഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2708125.

date