സംസ്ഥാനത്ത് 1549 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തിൽ 1549 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന രണ്ടു പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,337 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,30,50,880 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4590 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1337 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 133 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കണ്ണൂർ 189, എറണാകുളം 173, കോഴിക്കോട് 171, തിരുവനന്തപുരം 121, മലപ്പുറം 127, കാസർഗോഡ് 83, കൊല്ലം 91, പാലക്കാട് 43, തൃശ്ശൂർ 87, കോട്ടയം 80, പത്തനംതിട്ട 51, ഇടുക്കി 49, ആലപ്പുഴ 44, വയനാട് 28 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
11 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 4, കാസർഗോഡ് 3, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1897 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 98, കൊല്ലം 114, പത്തനംതിട്ട 136, ആലപ്പുഴ 99, കോട്ടയം 173, ഇടുക്കി 30, എറണാകുളം 508, തൃശൂർ 201, പാലക്കാട് 51, മലപ്പുറം 204, കോഴിക്കോട് 41, വയനാട് 29, കണ്ണൂർ 170, കാസർഗോഡ് 43 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 24,223 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,90,419 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,31,085 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,27,212 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 3873 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 487 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആകെ 356 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പി.എൻ.എക്സ്.1263/2021
- Log in to post comments