Skip to main content

കോവിഡ് രണ്ടാംവരവ്; ജാഗ്രത പാലിക്കണം - ഡി.എം.ഒ

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാംവരവ് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹ്യ അകലം എന്നിവ കര്‍ശനം.
ടെസ്റ്റ് പോസിറ്റിവിറ്റി തോത് കൂടുതലുള്ള പഞ്ചായത്തുകളില്‍ കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കി. ജില്ലയിലെ പഞ്ചായത്തുകളെ മൂന്നു കാറ്റഗറിയായി തിരിച്ച് തോത് കൂടുതലുള്ള പഞ്ചായത്തുകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി.  നിയന്ത്രണം ഉറപ്പാക്കുന്നതിനായിപരിശോധന കൂട്ടും.  75 ശതമാനം പരിശോധനകളും ആര്‍.റ്റി.പി.സി.ആര്‍ ആയിരിക്കും. വക്‌സിനേഷന്‍ തോതും വര്‍ധിപ്പിക്കും.
 കോവിഡ് മാനദണ്ഡം പാലിക്കാത്തവര്‍ക്കെതിരെ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പിഴ ചുമത്തും. രോഗപ്രതിരോധ സന്ദേശങ്ങള്‍ എത്തിക്കുന്നതിന് ആശ, കുടുംബശ്രീ, അങ്കണവാടി, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ചുമതലപ്പെടുത്തി.  45 വയസ് കഴിഞ്ഞവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.789/2021)

 

date