Post Category
എസ്.എസ്.എല്‍.സി പരീക്ഷ; വാര്‍ റൂം പ്രവര്‍ത്തിക്കും
എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ ഏപ്രില്‍ എട്ടു മുതല്‍ 29 വരെ.പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിനായി ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഏപ്രില്‍ ഏഴു മുതല്‍ 30 വരെ വാര്‍ റൂം പ്രവര്‍ത്തിക്കും.
വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുടെ പ്രതിനിധികളും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്ററും വാര്‍റൂമില്‍ അംഗങ്ങളാണ്. സംശയ നിവാരണത്തിന് 9539329926 (കൊല്ലം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ്), 9995377115 (കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ്), 9539982700 (കൊട്ടാരക്കര), 8129230031 (പുനലൂര്‍), 9446240216 (പൊതു വിദ്യാഭ്യാസ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍) എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.793/2021)
date
- Log in to post comments