Post Category
പ്രത്യേക തപാല്‍ ബാലറ്റ് വിതരണം; കൂടുതല്‍ ഇരവിപുരത്ത്, കുറവ് പുനലൂരില്‍
വോട്ടിട്ടതില്‍ കൂടുതല്‍ ചവറയില്‍ ; കുറവ് പുനലൂരിലും
മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിയില്‍പെട്ടവര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നത്തിനുള്ള പ്രത്യേക തപാല്‍ ബാലറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം(മാര്‍ച്ച് 28) വരെ 1812 പ്രത്യേക തപാല്‍ ബാലറ്റുകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. കൂടുതല്‍ എണ്ണം ഇരവിപുരത്തും(274) കുറവ് പുനലൂരിലും(38).
പ്രത്യേക തപാല്‍ വിതരണം നിയോജക മണ്ഡല അടിസ്ഥാനത്തില്‍ യഥാക്രമം കരുനാഗപ്പള്ളി(171), ചവറ(243), കുന്നത്തൂര്‍(184), കൊട്ടാരക്കര(124), പത്തനാപുരം(100), ചടയമംഗലം(138), കുണ്ടറ(193), കൊല്ലം(147), ചാത്തന്നൂര്‍(200). ഏപ്രില്‍ രണ്ടുവരെ പ്രത്യേക തപാല്‍ ബാലറ്റ് സംവിധാനം ഉണ്ടാകും.
(പി.ആര്‍.കെ നമ്പര്‍.796/2021)
date
- Log in to post comments