അവശ്യസര്‍വീസ് തപാല്‍ വോട്ടിംഗ് ഇന്നും(മാര്‍ച്ച് 30) കൂടി
തപാല്‍ വോട്ടിന് അപേക്ഷിച്ചിട്ടുള്ള അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ട 16 വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഇന്നും(മാര്‍ച്ച് 30) കൂടി രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ അതത് നിയോജകമണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാം. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മറ്റ് രേഖകളോ ഹാജരാക്കണം. നിയോജകമണ്ഡലം, വോട്ടിംഗ് കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ.
കരുനാഗപ്പള്ളി - ഗവണ്‍മെന്റ് യു.പി.എസ്, വടക്കേ കെട്ടിടത്തിന്റെ കിഴക്കുഭാഗം.
ചവറ - ചവറ ബ്ലോക്ക് ഓഫീസ്.
കുന്നത്തൂര്‍ - ശാസ്താംകോട്ട ബ്ലോക്ക് ഓഫീസ്, താഴത്തെ നില.
കൊട്ടാരക്കര - കൊട്ടാരക്കര ഗവണ്‍മെന്റ് ബോയ്‌സ് എച്ച്.എസ്.
പത്തനാപുരം - പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസ്.
പുനലൂര്‍- പുനലൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ്.
ചടയമംഗലം - ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍.
കുണ്ടറ - ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച്.എസ്.
കൊല്ലം - ടി.എം. വര്‍ഗീസ് ഹാള്‍
ഇരവിപുരം - കൊല്ലം എസ്.എന്‍ കോളേജ് (പി.എസ്. നമ്പര്‍-47)
ചാത്തന്നൂര്‍- ചാത്തന്നൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ്
(പി.ആര്‍.കെ നമ്പര്‍.798/2021)
- Log in to post comments