Post Category
കോവിഡ് 92, രോഗമുക്തി 114
ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 29) 92 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 114 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 91 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 20 പേര്‍ക്കാണ് രോഗബാധ. പട്ടത്താനം-നാല്. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-ആറ്. ഗ്രാമപഞ്ചായത്തുകളില്‍ കൊറ്റങ്കര-ആറ്, വിളക്കുടി-അഞ്ച്, വെട്ടിക്കവല, തലവൂര്‍, കുളക്കട, ഓച്ചിറ, കരവാളൂര്‍ എന്നിവിടങ്ങളില്‍ നാലുവീതവും മയ്യനാട്, നെടുവത്തൂര്‍, കുണ്ടറ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍.798/2021)
date
- Log in to post comments