Skip to main content

ഇന്നലെ(മാര്‍ച്ച് 29) 8121 പേര്‍ക്ക് വാക്സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 29) 8121 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 75 ആരോഗ്യപ്രവര്‍ത്തകരും 101 മുന്നണിപ്പോരാളികളും  98 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 947 പേരും 60 വയസിന് മുകളിലുള്ള  6747 പേരും ആദ്യ ഡോസ് സ്വീകരിച്ചു.  13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 18 മുന്നണിപ്പോരാളികള്‍ക്കും  62 തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്കും 45 നും 59 നും ഇടയിലുള്ള മൂന്നുപേര്‍ക്കും 60 വയസിന് മുകളിലുള്ള  57 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.799/2021)

date