തിരഞ്ഞെടുപ്പ് ബോധവത്കരണം; കൂട്ടയോട്ടം നടത്തി
സ്വീപ്പിന്റെയും സന്നദ്ധ സംഘടനയായ ഹായ് യുടേയും ആഭിമുഖ്യത്തില്‍ തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇടപ്പള്ളിക്കോട്ടയില്‍ നിന്നും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിക്ക് മുന്നില്‍ സ്ഥാപിച്ച മാതൃകാ പോളിംഗ് ബൂത്തില്‍ അവസാനിച്ച കൂട്ടയോട്ടം കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ. സജീവ് ഫ്‌ളാഗ് ഓഫ് ചെയ്തു. അമ്പതോളം സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഓട്ടത്തില്‍ പങ്കെടുത്തു.
മാതൃകാ പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനവും സമാപന ചടങ്ങുകളുടെ ഭാഗമായ കലാസന്ധ്യയും കരുനാഗപ്പള്ളി തഹസീല്‍ദാര്‍ കെ.ജി. മോഹന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസീല്‍ദാര്‍ എ.ആര്‍. അനീഷ്, മുനിസിപ്പാലിറ്റി സെക്രട്ടറി എ. ഫൈസല്‍, ഹായ് സംഘടനാ പ്രതിനിധി നജീബ്, സ്വീപ് നോഡല്‍ ഓഫീസര്‍മാരായ ജെ. ജോണ്‍ മാത്യു, ടി. ജിഹാദ്, എന്‍. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.803/2021)
- Log in to post comments