Skip to main content

ഇന്നലെ (മാര്‍ച്ച് 30) 12454 പേര്‍ക്ക് വാക്സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 30) 12454 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി.  193 ആരോഗ്യപ്രവര്‍ത്തകരും 127 മുന്നണിപ്പോരാളികളും 170 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 1766 പേരും 60 വയസിന് മുകളിലുള്ള 9992 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 38 ആരോഗ്യപ്രവര്‍ത്തര്‍ക്കും 30 മുന്നണിപ്പോരാളികള്‍ക്കും 106 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള നാലു പേര്‍ക്കും 60 വയസിന് മുകളിലുള്ള 28 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.804/2021)

 

date