Skip to main content

വ്യവസായ സെമിനാര്‍ ഇന്ന്

 

മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ദിശ സേവന-ഉല്പന്നപ്രദര്‍ശന-വിപണനമേളയില്‍  ഇന്ന് (മെയ് 17) ഉച്ചയ്ക്ക് രണ്ടിന് വ്യവസായ സെമിനാര്‍ നടക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്നു സ്വയം തൊഴില്‍ പദ്ധതി, സബ്‌സിഡി സ്‌കീം, നാനോ വ്യവസായ പദ്ധതി എന്നിവ സെമിനാറില്‍ വിശദീകരിക്കും. വൈകിട്ട് അഞ്ചിന് ഒളശ്ശ അന്ധവിദ്യാലയത്തിലെ കുട്ടികളുടെ മ്യൂസിക് ബാന്‍ഡ്, മിമിക്‌സ് പരേഡ്, കുമാരി അനന്യ വേണുവിന്റെ ഭരതനാട്യം, എക്‌സൈസ് വകുപ്പ് അവതരിപ്പിക്കുന്ന സ്‌കിറ്റ്, കെഎസ്ഇബി അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും. ഉത്തരവാദിത്ത ടൂറിസം കാഴ്ചപ്പാടുകള്‍, പൊതുഇടത്തിലെ സ്ത്രീ എന്നീ വിഷയങ്ങളില്‍ നാളെ (മെയ് 18) സെമിനാര്‍ നടത്തും. ഏറ്റുമാനൂര്‍ ശ്രീപതി സിവിഎന്‍ കളരി അവതരിപ്പിക്കുന്ന  കളരിപ്പയറ്റ്, സംഗീക സംവിധായകന്‍ ജയ്‌സണ്‍ സി നായര്‍ നയിക്കുന്ന സംഗീത സന്ധ്യ എന്നിവയും ഉണ്ടായിരിക്കും.   

                                           

date