Post Category
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി- 38000 കുടുംബങ്ങള്‍ക്ക് കൂടി അവസരം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 38000 കുടുംബങ്ങള്‍ക്കു കൂടി കാര്‍ഡ് പുതുക്കുവാനും പുതിയ കാര്‍ഡ് എടുക്കാനും അവസരമുണ്ട്. കോട്ടയം നെഹ്‌റു സ്റ്റേഡിയം പവലിയനില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ മെയ് 31 വരെ സൗകര്യമുണ്ടായിരിക്കും. ഗുണഭോക്താക്കാള്‍ റേഷന്‍കാര്‍ഡും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും 30 രൂപയുമായി കേന്ദ്രത്തില്‍ എത്തണം. 2014ല്‍ പുതുക്കിയ ശേഷം മുടങ്ങിപ്പോയ ഗുണഭോക്താക്കള്‍ക്കും കാര്‍ഡ് പുതുക്കാം. പഞ്ചായത്ത്തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ക്ക് കൂടുംബശ്രീ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. ജില്ലയില്‍ ഇതുവരെ 221000 കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗത്വം നേടി.
date
- Log in to post comments