3664 പേര്‍ വോട്ടിട്ടു അവശ്യസര്‍വീസ് ജീവനക്കാരുടെ തപാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി
അവശ്യസര്‍വീസ് ജീവനക്കാര്‍ക്കായി 11 നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ മാര്‍ച്ച് 28 മുതല്‍ 30 വരെ നടത്തിയ തപാല്‍ വോട്ടെടുപ്പില്‍ 3664 പേര്‍ വോട്ടിട്ടു. ചവറ മണ്ഡലത്തിലാണ് കൂടുതല്‍(537). കുറവ് പുനലൂരിലും(127).
കരുനാഗപ്പള്ളി ഗവണ്‍മെന്റ് യു.പി.എസ്(കരുനാഗപ്പള്ളി മണ്ഡലം), ചവറ ബ്ലോക്ക് ഓഫീസ്(ചവറ), ശാസ്താംകോട്ട ബ്ലോക്ക് ഓഫീസ്(കുന്നത്തൂര്‍), കൊട്ടാരക്കര ഗവണ്‍മെന്റ് ബോയ്‌സ് എച്ച്.എസ്.എസ്(കൊട്ടാരക്കര), പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസ്(പത്തനാപുരം), ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍(ചടയമംഗലം), ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച്.എസ്(കുണ്ടറ), ടി.എം. വര്‍ഗീസ് ഹാള്‍(കൊല്ലം), കൊല്ലം എസ്.എന്‍ കോളേജ്(ഇരവിപുരം), ചാത്തന്നൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ്(ചാത്തന്നൂര്‍ ) എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്. നിയോജകമണ്ഡലം, സമ്മതിദാനം രേഖപ്പെടുത്തിയവര്‍ എന്ന ക്രമത്തില്‍ ചുവടെ
കരുനാഗപ്പള്ളി-458, കുന്നത്തൂര്‍-489, കൊട്ടാരക്കര-333, പത്തനാപുരം-184, ചടയമംഗലം-346, കുണ്ടറ-452, കൊല്ലം-309, ഇരവിപുരം-250, ചാത്തന്നൂര്‍-179.
(പി.ആര്‍.കെ നമ്പര്‍.806/2021)
- Log in to post comments