Skip to main content

പൊതുതിരഞ്ഞെടുപ്പ്; വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

പെതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കി വോട്ടിംഗിന്റെ രഹസ്യസ്വഭാവം പാലിച്ച് വോട്ട് ചെയ്യുന്നതിനുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഇന്നു(ഏപ്രില്‍ 1) മുതല്‍ ഏപ്രില്‍ മൂന്നുവരെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കും.
കരുനാഗപ്പള്ളി - ജി.യു.പി.എസ് വടക്കേ കെട്ടിടത്തിലെ കിഴക്ക് ഭാഗം
ചവറ - ചവറ ബ്ലോക്ക് ഓഫീസ്
കുന്നത്തൂര്‍ - ശാസ്താംകോട്ട ബ്ലോക്ക് ഓഫീസ് താഴത്തേ നില
കൊട്ടാരക്കര - കൊട്ടാരക്കര ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍
പത്തനാപുരം - പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസ്
പുനലൂര്‍ - പുനലൂര്‍ ജി.എച്ച്.എസ്.എസ്
ചടയമംഗലം - ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍
കുണ്ടറ - ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം എച്ച്.എസ്.എസ്
കൊല്ലം - ടി.എം വര്‍ഗീസ് മെമ്മോറിയല്‍ ഹാള്‍
ഇരവിപുരം - കൊല്ലം എസ്.എന്‍. കോളജ് ഫോര്‍ മെന്‍(പി.എസ്.നമ്പര്‍-47)
ചാത്തന്നൂര്‍ - ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
(പി.ആര്‍.കെ നമ്പര്‍.808/2021)
 
 

date