Skip to main content

ഹരിത തിരഞ്ഞെടുപ്പ്: വീഡിയോ പ്രകാശനം നടത്തി

ഹരിത തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം നിര്‍മിച്ച വീഡിയോയുടെ പ്രകാശനം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍  നിര്‍വഹിച്ചു.
പ്രചരണ വേളയില്‍ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന സന്ദേശം പകര്‍ന്നാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറാക്കിയത്.  മാധ്യമപ്രവര്‍ത്തകനായ രഞ്ജിത്തിന്റേതാണ് തിരക്കഥ.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെയും ഓണ്‍ലൈന്‍ സംവിധാനങ്ങളുടേയും പ്രവര്‍ത്തനപുരോഗതി യോഗം വിലയിരുത്തി. സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി.എസ്. അനില്‍, സൂപ്രണ്ട് അജിത്ത് ജോയി, വരണാധികാരികള്‍, ഉപവാരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  (പി.ആര്‍.കെ നമ്പര്‍.814/2021)

date