കോവിഡ് 147, രോഗമുക്തി 159
ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 31) 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 159 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 141 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 31 പേര്‍ക്കാണ് രോഗബാധ. കൗമുദി നഗര്‍, വാളത്തുംഗല്‍, മങ്ങാട് എന്നിവിടങ്ങളില്‍ മൂന്നുവീതം രോഗബാധിതരാണുള്ളത്. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പൂനലൂര്‍ ഭാഗങ്ങളില്‍ മൂന്നുവീതമാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മയ്യനാട്-10, പവിത്രേശ്വരം-ഏഴ്, മൈലം-ആറ്, ഇട്ടിവ, പിവറന്തൂര്‍, പൂതക്കുളം, ശാസ്താംകോട്ട പ്രദേശങ്ങളില നാലുവീതവും ഓച്ചിറ, തൃക്കരുവ, തൃക്കോവില്‍വട്ടം, പ•ന ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ തഴെയുമാണ് രോഗബാധിതര്‍.
(പി.ആര്‍.കെ നമ്പര്‍.816/2021)
- Log in to post comments