നാവില്‍ രുചിക്കൂട്ട് തീര്‍ത്ത് ദിശയിലെ ഫുഡ് സ്റ്റാളുകള്‍
നാഗമ്പടത്ത് നടക്കുന്ന ദിശ ഉല്‍പ്പന്ന പ്രദര്‍ശന മേളയില്‍ എത്തുന്നവരെ കാത്ത് രുചിയുടെ പെരുമഴക്കാലം. ആറ് സ്റ്റാളുകളിലായി നാവില്‍ വെള്ളമൂറുന്ന വിവിധ തരം പലഹാരങ്ങളാണ് ഒരുക്കുന്നത്. മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ, കെപ്‌ക്കോ എന്നിവയുടെ ഓരോ സ്റ്റാളും കുടുംബശ്രീയുടെ നാല് സ്റ്റാളുകളുമാണ് ഫുഡ് കോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്നത്.
മാംസ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും പാചകം ചെയ്ത വിവിധ ഇറച്ചികളുമാണ് ഭക്ഷണപ്രിയര്‍ക്കായി എം.പി.ഐയുടെ സ്റ്റാളില്‍ ക്രമീകരിച്ചിരിക്കുന്നത്. ബീഫ്, കോഴി, താറാവ്, പന്നി എന്നിവ കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ക്കൊപ്പം കപ്പ, ചപ്പാത്തി, പത്തിരി എന്നിവയും ലഭിക്കും. ഒപ്പം സോസേജ്, കട്‌ലറ്റുകള്‍, അച്ചാറുകള്‍, ഉണക്കയിറച്ചി എന്നിവ അടക്കമുള്ള നാല്‍പ്പതില്‍പരം ഉല്‍പ്പന്നങ്ങളും.
കെപ്‌കോയുടെ സ്റ്റാളിലും രുചിയുടെ വൈവിധ്യമാണ കോട്ടയത്തെ കാത്തിരിക്കുന്നത്്. ചിക്കന്‍ കറി, കടലറ്റ്, ലോലിപോപ്പ്, പക്കൊഡ, മുട്ട ബജി, ഓംലെറ്റ് എന്നിവയാണ് സ്റ്റാളിലെ മുഖ്യ ആകര്‍ഷണങ്ങള്‍.
കോഴിക്കോടന്‍ വിഭവങ്ങളുടെ കലവറ ഒരുക്കിയാണ് കുടുംബശ്രീ സ്റ്റാളുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ചിക്കന്‍ കിളിക്കൂട്, ചിക്കന്‍ മാമോസ്, ഉന്നക്ക, പഴം നിറച്ചത്, പത്തിരി, കപ്പ, മീന്‍ കറി, കക്കായിറച്ചി, പാലപ്പം, താറാവ് കറി, ചിക്കന്‍ പൊള്ളിച്ചത്, ദം ബിരിയാണി, ബട്ടൂര, ചന്നാ മസാല , ചിക്കന്‍ 65, കപ്പ ബിരിയാണി, കള്ളപ്പം, ഒപ്പം വിവിധ തരം പായസങ്ങളുടെ രുചിയും കുടുംബശ്രീ സ്റ്റാളുകളില്‍ അനുഭവഭേദ്യമാകും. തനിമ കോട്ടയം, തനിമ വാകത്താനം, അനുഗ്രഹ ആലപ്പുഴ, എ വണ്‍ കോട്ടയം എന്നീ കുടുംബശ്രീ യൂണിറ്റുകളാണ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.
- Log in to post comments