Skip to main content

ചികിത്സാരംഗത്ത് പുത്തന്‍ മാറ്റവുമായി ഹോമിയോപതി

 

രണ്ടാം മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ദിശാ പ്രദര്‍ശന വിപണനമേളയില്‍ ഹോമിയോപതി ചികിത്സാരംഗത്തെ ചികിത്സാ സേവനങ്ങള്‍ പൊതുജന ശ്രദ്ധ പിടിച്ചുപറ്റി.

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍  ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കുറിച്ചിയുടെ സ്റ്റാളിലാണ് ഹോമിയോ ചികിത്സയുടെ സേവന വിവരങ്ങള്‍ നല്‍കി വരുന്നത്. ഹോമിയോപ്പതി ചികിത്സാരംഗത്ത് ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കുകയാണ് കുറിച്ചിയിലെ കേന്ദ്ര ഹോമിയോപതി ഗവേഷണ  സ്ഥാപനം. ഭാരത സര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയത്തിന്റെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് .സ്ഥാപനത്തില്‍ നിന്നും എല്ലാ രോഗങ്ങള്‍ക്കുമുള്ള ശാസ്ത്രീയമായ ഹോമിയോ ചികിത്സയാണ് നല്‍കി വരുന്നത്. കൂടാതെ മാനസിക രോഗങ്ങള്‍, ഓട്ടിസം, മാതൃ ശിശു സംരക്ഷണം, ത്വക്ക് രോഗം, ഇ.എന്‍.റ്റി, പ്രമേഹ നിയന്ത്രണം എന്നിവയ്ക്കു വേണ്ടി പ്രത്യേക ഒ.പികളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. മാനസിക രോഗങ്ങള്‍ക്ക് ശാസ്ത്രീയമായ ഹോമിയോപ്പതി ചികിത്സ നല്‍കി വരുന്ന കേരളത്തിലെ ഏക സ്ഥാപനമായതിനാല്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ഈ സ്ഥാപനത്തെ ലോകോത്തര നിലവാരമുള്ള ദേശീയ മാനസികാരോഗ്യ ഗവേഷണ കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ്. 

date