Skip to main content

കര്‍ഷക പെന്‍ഷന്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് വീണ്ടും അവസരം

 

ഒന്നിലധികം ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുവെന്ന കാരണത്താലോ ആധാര്‍ നമ്പര്‍ ലഭ്യമാക്കിയില്ലെന്ന  കാരണത്താലോ കര്‍ഷക ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ചെറുകിട - നാമ മാത്ര കര്‍ഷകരെ വീണ്ടും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെന്‍ഷന്‍ ലഭ്യമാക്കാന്‍ കൃഷി വകുപ്പ്  ഒരുങ്ങുന്നു. 2017 ജനുവരിക്ക് മുമ്പ് പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍ക്കാണ് ഈ അവസരം.
പെന്‍ഷന്‍ മുടങ്ങിയ കര്‍ഷകര്‍ മെയ് 19 നകം വരുമാന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും ബാങ്ക് പാസ്ബുക്കുമായി അതത് കൃഷിഭവനുകളില്‍ ചെന്ന് വിവരങ്ങള്‍ കൈമാറണം.
  ജില്ലാ ഓഫീസര്‍മാര്‍ കൃഷി ഭവനുകളില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ ക്രോഡീകരിച്ച് 20 ാം തീയതി തന്നെ കൃഷി വകുപ്പിന്റെ ഐടി സെല്ലില്‍ നല്‍കണമെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. അന്തിമ പരിശോധനക്ക് ശേഷം സര്‍ക്കാറിന്റെ സമഗ്ര പെന്‍ഷന്‍ സോഫ്റ്റ് വെയറായ സേവനയില്‍ അപ്‌ലോഡ് ചെയ്യുന്നതിന് വിവരങ്ങള്‍ 30 ന് കേരള മിഷന് കൈമാറാനും ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. നിലവില്‍ മാസം 1100 രൂപ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് രണ്ട് പെന്‍ഷനും ചേര്‍ത്ത് മാസം 1700 രൂപയായിരിക്കും നടപടി പ്രകാരം ലഭ്യമാവുക.

 

date