Skip to main content

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലന ക്ലാസ് ഇന്ന്(ഏപ്രില്‍ 2)

പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി മാര്‍ച്ച് 26 മുതല്‍ നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കായി ഇന്ന് (ഏപ്രില്‍ 2) പ്രത്യേക പരിശീലന ക്ലാസ് നടക്കും. ടി.എം വര്‍ഗീസ് ഹാളില്‍ രാവിലെ 9.30ന് കുണ്ടറ നിയോജക മണ്ഡലത്തില്‍ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഉച്ചയ്ക്ക് 1.30 മുതല്‍ ചാത്തന്നൂര്‍, ചവറ; ജില്ല പഞ്ചായത്ത് ഹാളില്‍ 9.30ന് ഇരവിപുരം, 1.30ന് കൊല്ലം, കരുനാഗപ്പള്ളി; കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ 9.30 മുതല്‍ കൊട്ടാരക്കര 1.30 മുതല്‍ ചടയമംഗലം, കുന്നത്തൂര്‍; പത്തനാപുരം മൗണ്ട് ടാബോര്‍ ട്രെയിനിംഗ് കോളേജില്‍ 9.30 മുതല്‍ പുനലൂര്‍, പത്തനാപുരം മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനക്ലാസും നടക്കും. പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.819/2021)
 

date