അച്ചന്‍കോവിലില്‍ ഇന്ന്(ഏപ്രില്‍ 2)വാക്‌സിനേഷന്‍ ക്യാമ്പ്
ആര്യങ്കാവ് പഞ്ചായത്തിലെ അച്ചന്‍കോവില്‍ മേഖലയില്‍ ഇന്ന്(ഏപ്രില്‍ 2)രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്നു വരെ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രാഥമിക-സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, താലൂക് ആശുപത്രികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം, കലക്‌ട്രേറ്റിന് സമീപത്തെ വനിതാ ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിലും ഇന്ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്നു വരെ വാക്സിനേഷന്‍ നടത്തും. കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് 42 മുതല്‍ 56 ദിവസം കഴിഞ്ഞവര്‍ക്കും കോവാക്‌സിന്‍ എടുത്ത് 28 മുതല്‍ 42 ദിവസം കഴിഞ്ഞവര്‍ക്കും രണ്ടാമത്തെ ഡോസ് എടുക്കാം.
എ.ആര്‍.പൊലീസ് ക്യാമ്പ്, കൊട്ടാരക്കര താലൂക് ആശുപത്രി, ശാസ്താംകോട്ട താലൂക് ആശുപത്രി എന്നിവിടങ്ങളില്‍ നാളെ(ഏപ്രില്‍ 3) പ്രത്യേക കോവാക്‌സിന്‍ ഡോസ് നല്‍കും.
(പി.ആര്‍.കെ നമ്പര്‍.82/2021)
- Log in to post comments