Post Category
സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷം: സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുക്കൂ; സമ്മാനം നേടു
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംഘടിപ്പിക്കുന്ന കാസര്‍കോട് പെരുമ - ഉത്പന്ന പ്രദര്‍ശന, കലാസാംസ്‌കാരിക മേളയ്ക്കു മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള യുവജന, സാംസ്‌കാരിക സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവ ആ വിവരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ അറിയിക്കാന്‍ താത്പര്യപ്പെടുന്നു. മികച്ച ആദ്യ മൂന്ന് ഫ്‌ളോട്ടുകള്‍ക്ക് യഥാക്രമം 15000, 10000, 7000 രൂപ വീതം സമ്മാനത്തുക നല്‍കും. ഫോണ്‍: 94960 03201, 94960 03241
date
- Log in to post comments