Skip to main content

കോവിഡ് ടെസ്റ്റിന് വിധേയരാവണം

ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും അടിയന്തരമായി കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ കോവിഡ് ടെസ്റ്റിന് വിധേയരാകാന്‍ സാധിക്കാത്തവര്‍ അടുത്ത ഏഴു ദിവസം സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം.
എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ ഇന്ന്(ഏപ്രില്‍ 8) ആരംഭിക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ നിര്‍ബന്ധമായും മാസ്‌ക് ധരിപ്പിച്ചും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും മാത്രമേ സ്‌കൂളില്‍ അയക്കാന്‍ പാടുളളൂ. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ഒപ്പം സ്‌കൂളില്‍ പോകുന്നത് കഴിയുന്നതും ഒഴിവാക്കണം.
(പി.ആര്‍.കെ നമ്പര്‍.860/2021)

 

date