ക്രിയാത്മക നിര്‍വഹണം: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടറുടെ അഭിനന്ദനം
ഏപ്രില്‍ ആറിന് നടന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുഗമമായി നടപടികക്രമങ്ങള്‍ നിര്‍വഹിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് കലക്ടര്‍ അഭിനന്ദനമറിയിച്ചത്.
മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്താന്‍ കഴിഞ്ഞത് ജില്ലയെ സംബന്ധിച്ച് ശ്രദ്ധേയമായ നേട്ടമാണ്. സ്വീപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായി. പഴുതടച്ച ക്രമസമാധാന സംവിധാനം പോലീസിന്റെയും കേന്ദ്രസേനകളുടെയും ഭാഗത്തുനിന്നുണ്ടായി. എല്ലാ വകുപ്പുകളുടേയും ഒത്തിണക്കത്തോടെയുള്ള പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കുറ്റമറ്റതാക്കി, കലക്ടര്‍ പറഞ്ഞു.
സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.866/2021)
- Log in to post comments