കോവിഡ് 247, രോഗമുക്തി 117
ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 7) 247 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 117 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒന്‍പതു പേര്‍ക്കും സമ്പര്‍ക്കം വഴി 234 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 39 പേര്‍ക്കാണ് രോഗബാധ. പട്ടത്താനം, അയത്തില്‍, കാവനാട് ഭാഗങ്ങളില്‍ അഞ്ചുവീതവും മങ്ങാട്, കടപ്പാക്കട, ആശ്രാമം എന്നിവിടങ്ങളില്‍ നാലുവീതവും ശക്തികുളങ്ങര-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-10, പുനലൂര്‍-എട്ട്, പരവൂര്‍-നാല് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ വെട്ടിക്കല, മേലില ഭാഗങ്ങളില്‍ ഒന്‍പതുവീതവും പിറവന്തൂര്‍, അലയമണ്‍, മയ്യനാട്, ശാസ്താംകോട്ട, ഓച്ചിറ എന്നിവിടങ്ങളില്‍ ഏഴുവീതവും കരവാളൂര്‍, വെളിനല്ലൂര്‍, പത്തനാപുരം, തഴവ, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ആറുവീതവും ഏരൂര്‍, ആദിച്ചനല്ലൂര്‍, കുണ്ടറ പ്രദേശങ്ങളില്‍ അഞ്ചുവീതവും വിളക്കുടി, തൃക്കരുവ, കുളത്തൂപ്പുഴ, ഇളമാട് എന്നിവിടങ്ങളില്‍ നാലുവീതവും ഇട്ടിവ, ശൂരനാട് നോര്‍ത്ത്, മൈനാഗപ്പള്ളി, പോരുവഴി, നെടുവത്തൂര്‍, നെടുമ്പന, തൊടിയൂര്‍, ചിറക്കര, ചടയമംഗലം, കുലശേഖരപുരം, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, അഞ്ചല്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍.868/2021)
- Log in to post comments