Skip to main content

ഫോറിന്‍ ലാംഗ്വേജ് ക്ലാസ്

 

മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ പുതുതായി തുടങ്ങുന്ന ഫോറിന്‍ ലാംഗ്വേജ് കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളില്‍ പഠിപ്പിക്കുന്നത്.  20 പേര്‍ അടങ്ങുന്ന പ്രഭാത, സായാഹ്ന, അവധിദിന ബാച്ചുകളിലായാണ് ക്ലാസുകള്‍.  60 മണിക്കൂര്‍ ദൈര്‍ഘ്യമുളള കോഴ്‌സിന് 4500+ ജി.എസ്.ടി ആണ് ഫീസ്.  വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി 25 മണിക്കൂര്‍ കോഴ്‌സ് 2000 + ജി.എസ്.ടി ഫീസിലും നടക്കുന്നുണ്ട്.  താത്പര്യമുളളവര്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ (സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയം, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം -33) നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുക.  ഫോണ്‍: 0471 2307733, 9495050481.

പി.എന്‍.എക്‌സ്.1845/18

date