പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും
പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രതാ ജില്ലാ തല സമിതി യോഗത്തില്‍ തീരുമാനിച്ചു. വാര്‍ഡ് തല ശുചിത്വ സമിതികളെ നിരീക്ഷിക്കാന്‍ ഡി.എം.ഒ യുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വാര്‍ഡ് തല ശുചിത്വ സമിതികളുടെ പ്രവര്‍ത്തനവും ഫണ്ട് വിനിയോഗവും കാര്യക്ഷമമല്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. വീഴ്ച ശ്രദ്ധയില്‍ പെടുന്ന പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു കലക്ടര്‍ അറിയിച്ചു.
വന മേഖലയില്‍ മുള വെട്ടിയെടുത്ത കുറ്റികളില്‍ വെള്ളം കെട്ടി നിന്ന് പകര്‍ച്ചവ്യാധികള്‍ വ്യാപകമാവുന്നത് തടയാന്‍ ഇത്തരം മുള കുറ്റികള്‍ ജെ.സി.ബി ഉപയോഗിച്ച് ഒഴിവാക്കാന്‍ വനം വകുപ്പിനെ ചുമതപ്പെടുത്തി. റബ്ബര്‍, കവുങ്ങ് തോട്ടങ്ങളില്‍ കൊതുക് വളരുന്ന രൂപത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്ന പാള, ചിരട്ട തുടങ്ങിയവ മാറ്റി സംസ്‌കരിക്കാന്‍ സ്ഥലമുടമകളോട് നിര്‍ദ്ദേശിക്കും. നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ഇവിടങ്ങളില്‍ പ്രാദേശിക മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും.
കാറ്ററിംഗ്, ഹോട്ടല്‍, റസ്റ്റോറന്റുകള്‍, തട്ടുകടകള്‍, ഐസ് നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങി ഭക്ഷ്യ വസ്തുക്കള്‍ തയ്യാര്‍ ചെയ്യുന്നിടങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്തണം. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുന്നതുള്‍പ്പെടെയുള്ളവ ഗൗരവമായി കാണും. ഇവിടങ്ങളിലെ പരിസരം ശുചീകരണം ഉള്‍പ്പെടെ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ലാ തല സമിതിയുടെ മേല്‍നോട്ടവും യഥാസമയം നടക്കും. ഇത്തരം പരിശോധനകളില്‍ പ്രാദേശിക സമിതിക്കൊപ്പം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുക്കും. ക്വാറികളിലെ വെള്ളക്കെട്ടുകള്‍ പകര്‍ച്ച വ്യാധിക്കും മറ്റു അപകടങ്ങള്‍ക്കും ഇടയാക്കുന്നില്ലെന്നു ഉറപ്പു വരുത്തും. ഇവിടങ്ങളില്‍ സൂപ്പര്‍ ക്‌ളോറിനേഷന്‍, ഫെന്‍സിംഗ് നടപടികള്‍ മണ്‍സൂണിനു മുമ്പെ നടപ്പാക്കും.
ക്വാറികളിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേനെ ആഴ്ചയിലൊരിക്കല്‍ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യും. തൊഴിലാളികള്‍ക്ക് പനി ഉള്‍പ്പെടയുള്ള പകരാനിടയുള്ള അസുഖങ്ങള്‍ പിടിപെടുകയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉടമകള്‍ യഥാസമയം അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ.ഒ. അരുണ്‍, ഡി.എം.ഒ. ഡോ.കെ.സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ.കെ. മുഹമ്മദ് ഇസ്മായില്‍, ഡോ. ആര്‍.രേണുക, ഡോ.മുഹമ്മദ് അഫ്‌സല്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ പങ്കെടുത്തു.
- Log in to post comments