Post Category
പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് ജില്ലയിലെ സ്ഥിരതാമസക്കാരായ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് ചെറുകിട വ്യവസായങ്ങള്‍, സേവന സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങുന്നതിനും സ്വയം തൊഴില്‍ ആവശ്യത്തിനായി വാഹനങ്ങള്‍ വാങ്ങുന്നതിനും പത്ത് ലക്ഷം രൂപ വരെ വായ്പ നല്കുന്നു. പലിശ നിരക്ക് ആറ് ശതമാനം. വായ്പാ തുക 60 തുല്യപ്രതിമാസ തവണകളായി തിരിച്ചടക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. വായ്പക്കു മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. അപേക്ഷാ ഫോം മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ മെയ് 31നകം നല്‍കണം. ഫോണ്‍ : 0483 2734114 തിരൂര്‍, നിലമ്പൂര്‍ എന്നീ താലൂക്കുകളിലുള്ളവര്‍ക്ക് ബന്ധപ്പെട്ട താലൂക്ക്തല ഓഫീസില്‍ നിന്നും വായ്പ ലഭിക്കും ksbcdc.com.
date
- Log in to post comments