Skip to main content

ഇന്നലെ(ഏപ്രില്‍ 10) 17191 പേര്‍ക്ക് വാക്സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 10) 17191 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 59 ആരോഗ്യപ്രവര്‍ത്തകരും 31 മുന്നണിപ്പോരാളികളും ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും 45 നും 59 നും ഇടയിലുള്ള 9927 പേരും 60 വയസിന് മുകളിലുള്ള 5977 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 75 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 131 മുന്നണിപ്പോരാളികള്‍ക്കും 228 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 202 പേര്‍ക്കും 60 വയസിന് മുകളിലുള്ള 560 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.887/2021)
 

date