Skip to main content

സര്‍ക്കാര്‍ ഓഫീസുകളില്‍ പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തണം

 

ഓഫീസുകളില്‍ അതാത്  ഓഫീസ് മേധാവികളുടെ പേരും ഫോണ്‍ നമ്പറും ഔദ്യോഗിക പദവിയും വ്യക്തമായി ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് വിജിലന്‍സ് എസ്. പി. എന്‍. രാമചന്ദ്രന്‍ നിര്‍ദേശിച്ചു. സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ദിശ പ്രദര്‍ശന വിപണന മേളയിലാണ് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്റ്റാള്‍ സന്ദര്‍ശിക്കവേ കുറിച്ചി തകിടിയില്‍ ലിക്കു എന്ന യുവാവാണ് പരാതി നല്‍കിയത്. സര്‍ക്കാര്‍ വകുപ്പുകളില്‍ അതാത് ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ കൃത്യമായി എഴുതി വെക്കാറില്ലെന്നും, എഴുതി വെച്ചിരിക്കുന്ന നമ്പരുകളില്‍ പലതും കിട്ടാറില്ല എന്നുമായിരുന്നു പരാതി. എല്ലാ ഓഫീസുകളിലും വകുപ്പ് ഉദ്യോഗസ്ഥരുടെ നമ്പരിനൊപ്പം വിജിലന്‍സ് നമ്പരും നല്‍കാറുണ്ട്. ഉദ്യോഗസ്ഥരെ വിളിച്ചിട്ട് കിട്ടാത്തവര്‍ അവസാനവഴി എന്ന നിലയില്‍ വിജിലന്‍സ് ഓഫീസിലേക്കാണ് വിളിക്കുന്നത്.  ഇതിനു പരിഹാരമായി രണ്ടുദിവസത്തിനകം ബോര്‍ഡുകള്‍ മാറ്റി സ്ഥാപിക്കാനാണ് എസ്. പി നിര്‍ദേശിച്ചത്. സ്റ്റാളില്‍ പരാതി പെട്ടി സ്ഥാപിച്ചിട്ടുണ്ട്. നിര്‍ദേശങ്ങളും പരാതികളും അതില്‍ നിക്ഷേപിക്കാം. ലഭിക്കുന്ന പരാതികളും നിര്‍ദേശങ്ങളും ഗൗരവമായി കണ്ട് നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് എസ്. പി. അറിയിച്ചു.

 

 

date