Post Category
സൗജന്യ പരിശീലനം
നെഹ്റു യുവകേന്ദ്ര നടത്തുന്ന സോഷ്യല്‍ മീഡിയ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കമ്പ്യൂട്ടര്‍ വിഷയങ്ങളില്‍ സൗജന്യ പരിശീലനത്തിനും കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ക്കും 18 നും 30 നും മധ്യേ പ്രായമുള്ള പ്ലസ് ടു പാസായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉള്ളവര്‍ക്കും പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കും മുന്‍ഗണനയുണ്ട്. ഏപ്രില്‍ 20 ന് മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ 9400598000 നമ്പരില്‍ വാട്‌സാപ്പ് അയയ്ക്കണം.
(പി.ആര്‍.കെ നമ്പര്‍.898/2021)
date
- Log in to post comments