Post Category
കൈറ്റ് വിക്‌ടേഴ്‌സില്‍ ഇന്ന് ഉസ്‌കി റോട്ടിയും നാളെ മാര്‍ഗവും സംപ്രേഷണം ചെയ്യും
വിക്‌ടേഴ്‌സ് ഫിലിം ഫെസ്റ്റിവലില്‍ ഈ ആഴ്ച രണ്ട് സിനിമകള്‍ സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ സിനിമയില്‍ ധാരാളം ചര്‍ച്ച ചെയ്യപ്പെടുകയും സിനിമാ മേഖലയില്‍ പുതിയ വഴിത്തിരിവ് ഉണ്ടാക്കുകയും ചെയ്ത മണികൗളിന്റെ ഉസ്‌കി റോട്ടി നാളെ (മേയ് 19) രാത്രി 9.15 ന് സംപ്രേഷണം ചെയ്യും. 1970 ല്‍ പുറത്തിറക്കിയ ചിത്രം ഗ്രാമീണനായ ഒരു ട്രക്ക് ഡ്രൈവറുടെ കുടുംബം, ജീവിത പശ്ചാത്തലം, സംസ്‌കാരം തുടങ്ങിയവ ചിത്രീകരിച്ചിരിക്കുന്നു. ഗരീമയും ഗുര്‍ദീപ് സിംഗും മുഖ്യവേഷങ്ങളിലെത്തുന്നു.
നാളെ (മേയ് 20) രാവിലെ 9.15 ന് രാജീവ് വിജയരാഘവന്‍ സംവിധാനം ചെയ്ത. മാര്‍ഗം സംപ്രേഷണം ചെയ്യും. വിഷാദാവസ്ഥ നേരിടേണ്ടിവരുന്ന വിപ്ലവകാരിയുടെ ജീവിതത്തെ അനാവരണം ചെയ്യുന്ന ചിത്രത്തിന് 2003 ലെ ഇന്ദിരാഗാന്ധി ദേശീയ അവാര്‍ഡ് ലഭിച്ചു. നെടുമുടി വേണു മുഖ്യവേഷത്തിലെത്തുന്നു.
പി.എന്‍.എക്‌സ്.1853/18
date
- Log in to post comments