Skip to main content

ഫയല്‍ അദാലത്ത് ഡിസംബര്‍ 6 ന് 

ജില്ലയില്‍ തീര്‍പ്പാക്കാത്ത ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുളള ഫയല്‍ അദാലത്ത് ഡിസംബര്‍ 6 ന് രാവിലെ 11 മുതല്‍ 4 വരെ അയ്യന്തോള്‍ ജില്ലാ നഗര-ഗ്രാമാസൂത്രണ കാര്യാലയത്തില്‍ നടക്കും. ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്വത്തിലാണ് അദാലത്ത്. ജില്ലാ നഗരാസൂത്രണ കാര്യാലയത്തില്‍ 2017 ഒക്‌ടോബര്‍ 31 ന് മുമ്പ് തീര്‍പ്പാക്കാത്ത ഫയലുകളില്‍ ആക്ഷേപമുണ്ടെങ്കില്‍ അദാലത്തില്‍ പരിഹാരം തേടാം.

വിഷയം, ഫയല്‍ നമ്പര്‍, മറ്റ് രേഖകള്‍, അപേക്ഷന്റെ വിലാസം, ഇ-മെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷ നല്‍കണം. അവസാന തീയതി ഡിസംബര്‍ 4 വൈകീട്ട് 5 മണി. വിലാസം  :  ടൗണ്‍ പ്ലാനര്‍, ജില്ലാ നഗരാസൂത്രണ കാര്യാലയം, നഗര-ഗ്രാമാസൂത്രണ വകുപ്പ്, ആസൂത്രണഭവന്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശൂര്‍ 680 003. ഇ-മെയില്‍ tcpdtsr@gmail.com. . ഫോണ്‍  :  0487-2363003.

date