Post Category
ഇന്നലെ(ഏപ്രില്‍ 19) 7744 പേര്‍ക്ക് വാക്സിന്‍ നല്‍കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 19) 7744 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 13 ആരോഗ്യപ്രവര്‍ത്തകരും 25 മുന്നണിപ്പോരാളികളും ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും 45 നും 59 നും ഇടയിലുള്ള 2999 പേരും 60 വയസിന് മുകളിലുള്ള 2013 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 141 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 168 മുന്നണിപ്പോരാളികള്‍ക്കും 847 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 513 പേര്‍ക്കും 60 വയസിന് മുകളിലുള്ള 1024 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.942/2021)
date
- Log in to post comments