കോവിഡ്: പരിശോധനയും നടപടിയും സുശക്തം
ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളുടെ പരിശോധന തുടരുന്നു. ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരുള്‍പ്പെട്ട സംഘങ്ങള്‍ താലൂക്ക് തലത്തില്‍ നടക്കുന്ന പരിശോധനകളില്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിച്ചു.
പത്തനാപുരം പിടവൂരില്‍ ഡെപ്യൂട്ടി കലക്ടര്‍(എല്‍.എ) പി.ബി. സുനില്‍ ലാലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 15 പേര്‍ക്ക് താക്കീത് നല്‍കി. നാല് പേര്‍ക്ക് പിഴയും.
കടപ്പാക്കട മാര്‍ക്കറ്റ്, ശങ്കേഴ്‌സ് എന്നിവിടങ്ങളിലെ 25 സ്ഥാപനങ്ങളില്‍ തഹസില്‍ദാര്‍ എ. വിജയന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
പുനലൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പുനലൂര്‍ ടൗണ്‍, പിറവന്തൂര്‍, വാളക്കോട്, കലയനാട്, തൊളിക്കോട്, ചെമ്മന്തൂര്‍ എന്നിവിടങ്ങളിലായി 59 വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചു. 31 പേര്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരില്‍ 81 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ആറ് കേസുകള്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു. തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ പടിഞ്ഞാറേകല്ലട, കുന്നത്തൂര്‍, നെടിയവിള, പോരുവഴി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.
കൊട്ടാരക്കര താലൂക്കില്‍ മൈലം, കുളക്കട, കലയപുരം, കിഴക്കെത്തെരുവ്, പുത്തൂര്‍, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ കൊട്ടാരക്കര തഹസില്‍ദാര്‍ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. 104 പേര്‍ക്ക് താക്കീത് നല്‍കി. എട്ടു കേസുകള്‍ക്ക് പിഴ ഈടാക്കി.
കരുനാഗപ്പള്ളിയില്‍ 40 കേസുകള്‍ക്ക് താക്കീത് നല്‍കി. 16 എണ്ണത്തിന് പിഴ ഈടാക്കി. ഓച്ചിറ, കരുനാഗപ്പള്ളി, തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. കരുനാഗപ്പള്ളി തഹസില്‍ദാര്‍ കെ.ജി. മോഹന്‍ നേതൃത്വം നല്‍കി.
(പി.ആര്‍.കെ നമ്പര്‍.943/2021)
- Log in to post comments