Post Category
അനധികൃത കയ്യേറ്റങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം.
പൊതു മരാമത്ത് വകുപ്പ് കൊണ്ടോട്ടി സെക്ഷനു കീഴിലുള്ള വിവിധ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, ബങ്ക്, സാധന സാമഗ്രികള്‍, ഗതാഗതത്തിന് തടസ്സുണ്ടാക്കുന്ന മറ്റു വസ്തുക്കള്‍, അനധികൃതമായ ഇറക്കി കെട്ടലുകള്‍ എന്നിവയെല്ലാം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.
അല്ലാത്ത പക്ഷം ഇതുമായി ബസപ്പെട്ട വ്യക്തികള്‍/സ്ഥാപനങ്ങള്‍/ ജന്‍സികള്‍ എന്നിവക്കെതിരെ കേരള സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം നടപടിയെടുക്കും. ഇതുമായി ബന്ധപ്പെട്ട് വകുപ്പിന് വന്നേക്കാവുന്ന ചെലവുകള്‍ ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും ഈടാക്കുന്നതാണ്.
date
- Log in to post comments