Skip to main content

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (ഏപ്രില്‍ 22) ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. അരയക്കൂല്‍ യു പി സ്‌കൂള്‍, കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം, അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, പയ്യന്നൂര്‍ ബിഇഎം എല്‍പി സ്‌കൂള്‍, മുല്ലക്കൊടി സാംസ്‌കാരിക നിലയം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

date