Skip to main content

1157 പേർക്ക് കോവിഡ്;

494 പേർക്ക് രോഗമുക്തി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ (ഏപ്രിൽ 22) 1157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1147 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് നാലു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 494 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 84,668 പേർ രോഗ മുക്തരായി. 7,779പേർ ചികിത്സയിലുണ്ട്.   

date