Skip to main content

നെഹ്‌റു യുവകേന്ദ്ര സ്ഥാപനദിനാഘോഷം

തൃശൂര്‍ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നെഹ്‌റു ജയന്തി-നെഹ്‌റു യുവകേന്ദ്ര സ്ഥാപകദിനാഘോഷം നടത്തി. അയ്യന്തോള്‍ നെഹ്‌റു യുവകേന്ദ്ര അങ്കണത്തില്‍ നടന്ന പരിപാടി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ.കെ.എസ്.കൃപകുമാര്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി ഷീജ, ഒ നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാതല പ്രശ്‌നോത്തരി മത്സരത്തില്‍ വിമല്‍ മെഞ്ചമിന്‍, ഷംനാഥ് എം കെ, ഷിന്റ്റോ ജോണ്‍സണ്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
 

date