Skip to main content

മന്ത്രിസഭാ വാര്‍ഷികാഘോഷം: പ്രദര്‍ശന വിപണനമേള 19ന് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും

    സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാഭരണകൂടവും  ഇന്‍ഫര്‍മേഷന്‍ ആന്റ് പ'ിക് റിലേഷന്‍സ് വകുപ്പും 19 മുതല്‍ 25വരെ ചെറുതോണിയില്‍ സംഘടിപ്പിക്കു പ്രദര്‍ശന വിപണനമേള വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി ഇ് വൈകി'് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. വിവിധ വകുപ്പുകളുടെ 50ലധികം സ്റ്റാളുകള്‍, കൂടാതെ സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള എിവയുള്‍പ്പെടെ വിപുലമായ പരിപാടികളാണ് ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുത്. എം.എല്‍.എമാരായ പി.ജെ. ജോസഫ്, എസ്. രാജേന്ദ്രന്‍, ഇ.എസ്. ബിജിമോള്‍,  ജില്ലയിലെ മറ്റ് ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍   ചടങ്ങില്‍ പങ്കെടുക്കും. സമാപന സമ്മേളനം 25ന് വൈകി'് 5ന് തുറമുഖ വകുപ്പ് മന്ത്രി കടപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ആഘോഷത്തോടനുബന്ധിച്ച് എല്ലാ ദിവസവും കലാപരിപാടികളും സെമിനാറുകളും സംഘടിപ്പിച്ചി'ുണ്ട്. 20ന് 4 മണിക്ക് ഇടുക്കിയുടെ കായികമുേറ്റവും സാധ്യതകളും, 22ന്  5 മണിക്ക് ടൂറിസം വികസനവും ജനപങ്കാളിത്തവും 23ന് 10 മണിക്ക് വ്യക്തിത്വവികസനം, 24ന് 11ന് സംയോജിത കാര്‍ഷിക വ്യവസ്ഥയും മാലിന്യ പരിപാലനവും തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ്  സെമിനാറുകള്‍.
    വിപുലമായ സാംസ്‌കാരികോത്സവവും പരിപാടികളുടെ ഭാഗമായി ഒരുക്കിയി'ുണ്ട്. 19ന് വൈകി'് 6 മണിക്ക് കാഞ്ഞാര്‍ കനല്‍ കലാവേദി അവതരിപ്പിക്കു നാടന്‍പാ'ും കലാരൂപങ്ങളും, 20ന് 6 മണിക്ക് ക'പ്പന  മുദ്ര നാട്യഗൃഹം അവതരിപ്പിക്കു നൃത്തസന്ധ്യ തുടര്‍് എക്‌സൈസ് വകുപ്പിന്റെ നാടകം,  21ന് 6ന് ഇടുക്കി കലാസാഗര്‍ അവതരിപ്പിക്കു ഗാനമേള, 22ന് 6 മണിക്ക് ചെറുതോണി കലാജ്യോതി അവതരിപ്പിക്കു നൃത്തനൃത്യങ്ങള്‍, 23ന് 6ന് മധ്യപ്രദേശിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കു വസന്തോത്സവം, 24ന് 5 മണിക്ക് മറയൂര്‍ ഗോത്ര കലാവേദി അവതരിപ്പിക്കു ഹില്‍ പുലയ നൃത്തം, 25ന് 6 മണിക്ക് ആലപ്പുഴ റെയ്ബാന്‍ സൂപ്പര്‍ ഹിറ്റ്‌സ് അവതരിപ്പിക്കു ഗാനമേള എിവയുമുണ്ട്.

date