Post Category
വാക്‌സിനായി ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി
വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി കൊല്ലം ജില്ലാ പഞ്ചായത്ത്. 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതിനാണ് തനത് ഫണ്ടില്‍ നിന്നുള്ള സഹായമെന്ന് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ക്കാണ് തുക കൈമാറിയത്. വൈസ് പ്രസിഡന്റ് അഡ്വ. സുമലാല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഡോ. പി. കെ. ഗോപന്‍, അഡ്വ. അനില്‍ എസ്. കല്ലേലിഭാഗം, അംഗമായ എന്‍. എസ്. പ്രസന്ന കുമാര്‍, സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1002/2021)
date
- Log in to post comments