ദുരിതാശ്വാസ നിധി നിറച്ച് സുമനസ്സുകള്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി ശൂരനാട് സ്‌നേഹസാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയും കടയ്ക്കല്‍ സ്വദേശി ജി. മധുസൂദനനും 10 വയസുകാരി സബീന ജോര്‍ജും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് സംഭാവന കൈമാറി. ശൂരനാട് തെക്ക് പ്രവര്‍ത്തിക്കുന്ന പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയായ സ്‌നേഹസാന്ത്വനം ഒരു ലക്ഷം രൂപയാണ് നല്‍കിയത്, പഞ്ചായത്തിലെ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പോഷകാഹാരം അടങ്ങിയ കിറ്റും വിതരണം ചെയ്തു.
കടയ്ക്കല്‍ തുടയന്നൂരില്‍ ചായക്കട നടത്തുന്ന മധുസൂദനന്‍ 10,000 രൂപ സുഹൃത്തുകളായ സനലിനും ഷെബിനും ഒപ്പമെത്തി കൈമാറി. ചെറിയ തുക കൂട്ടിവെച്ചിരുന്ന വഞ്ചിയില്‍ നിന്നാണ് കൊല്ലം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി സബീന ജോര്‍ജ് 2000 രൂപ നല്‍കിയത്. ശക്തികുളങ്ങര സ്വദേശി ജോര്‍ജിന്റെയും ജെന്‍സിയുടേയും മകളായ സബീന ബോട്ടില്‍ ആര്‍ട്ട്, കേക്ക് ഡിസൈനിംഗ് എന്നിവയില്‍ പ്രഗത്ഭയാണ്.
(പി.ആര്‍.കെ നമ്പര്‍.1003/2021)
- Log in to post comments